എസ്എസ്എഫ് – വെഫിയുടെ ദ്വിദിന സമ്മര്‍ ക്യാമ്പിന് തുടക്കമായി

പന്താരങ്ങാടി: പതിനാറുങ്ങല്‍ യൂണിറ്റ് എസ്എസ്എഫ് – വെഫി ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന സമ്മര്‍ ക്യാമ്പിന് തുടക്കമായി. ക്യാമ്പ് എഴുത്തുകാരന്‍ ജാബിര്‍ മലയില്‍ ഉദ്ഘാടനം ചെയ്തു. ഒ കെ സാദിഖ് ഫാളിലി അധ്യക്ഷത വഹിച്ചു. ഉമര്‍ അഹ്സനി പ്രാര്‍ത്ഥന നടത്തി. തര്‍ത്തീല്‍ സെഷനില്‍ ഹാഫിസ് അന്‍സാരി അദനി ക്ലാസ്സെടുത്തു.

പൊതു വിജ്ഞാനം, പ്രശ്‌നോത്തരി വി പി ഫൈസല്‍ അഹ്സനി അവതരിപ്പിച്ചു. ഭാഷ പരിശീലനം ഒ കെ സാദിഖ് ഫാളിലി അവതരിപ്പിക്കും. വൈകുന്നേരം കായികം സെഷനോടെ ഇന്നത്തെ ക്യാമ്പ് സമാപിക്കും. രണ്ടാം ദിന പരിപാടികള്‍ കാലത്ത് പത്തിന് ആരംഭിക്കും. ആത്മീയം സെഷനില്‍ ജാബിര്‍ അഹ്സനി ക്ലാസ്സെടുക്കും. അറബി കയ്യെഴുത്ത് പരിശീലനത്തിന് ടി ടി മുഹമ്മദ് ബദവി നേതൃത്വം നല്‍കും. വ്യക്തിത്വ വികസനം പി നൗഫല്‍ ഫാറൂഖ് അവതരിപ്പിക്കും. തുടര്‍ന്ന് അവാര്‍ഡ് ദാനം നടക്കും. പഠനയാത്രയോടെ ക്യാമ്പ് സമാപിക്കും.

error: Content is protected !!