
കരിപ്പൂരില്‍ രണ്ട് കിലോയിലധികം സ്വര്‍ണവുമായി രണ്ട് പേര്‍ കസ്റ്റംസിന്റെ പിടിയില്‍. അടി വസ്ത്രത്തിനുള്ളിലും സോക്‌സിലും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയിലായത്.
ഇന്ന് അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യയില്‍ എത്തിയ കുറ്റ്യാടി പാലേരി ടൗണിലെ അയ്യപ്പന്റവിട റംഷാദ് (32) ല്‍ നിന്നും ധരിച്ചിരുന്ന അടി വസ്ത്രത്തിനുള്ളിലും സോക്‌സിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1475 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇതില്‍ നിന്നും 77 ലക്ഷം രൂപ വിലമതിക്കുന്ന 1253 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.
ഇന്നലെ റാസല്‍ഖൈമയില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍എത്തിയ കണ്ണൂര്‍ ആറളം സ്വദേശി പനമ്പ്രോന്‍ സാദ് (40) നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 875 ഗ്രാം തൂക്കമുള്ള 03 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ഇതില്‍ നിന്നും 53 ലക്ഷം രൂപ വിലമതിക്കുന്ന 813 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.