Thursday, August 28

വേങ്ങരയില്‍ പുഴയില്‍ മുങ്ങി സഹോദരിമാര്‍ മരിച്ചു

വേങ്ങര : വേങ്ങരയില്‍ പുഴയില്‍ മുങ്ങി സഹോദരിമാരായ രണ്ട് യുവതികള്‍ മരിച്ചു. ഊരകം കോട്ടുമലയിലെ പുഴയില്‍ മുങ്ങിയാണ് മരണം. വേങ്ങര വെട്ടുതോട് സ്വദേശികളായ സഹോദരിമാരാണ് മരിച്ചത്. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരം ആണ് അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു.

error: Content is protected !!