
വെളിമുക്ക് സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ യുഡിഎഫ്. യുഡിഎഫ് പാനലിലെ വിപി. അഹമ്മദ് കുട്ടി പ്രസിഡണ്ടായും എം.അബ്ദുല്‍ അസിസ് വെളിമുക്ക് വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. ബാങ്ക് ചേമ്പറില്‍ റിട്ടേണിംഗ് ഓഫീസര്‍ സജിതിന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദനചടങ്ങില്‍ സി.ചന്ദ്രമോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. എം.എ.അസീസ്, എന്‍എം. അന്‍വര്‍, സി.കുഞ്ഞി ബാവമാസ്റ്റര്‍, എം.സൈതലവി, പികെ അബ്ദുറഹിമാന്‍ , ചെനാത് മുഹമ്മദ്, എം.പി.മുഹമ്മദ് കുട്ടി, കടവത്ത് മൊയ്തീന്‍കുട്ടി, കുട്ടശ്ശേരി ഷരീഫ , എം.എം. ജംഷീന,വി.കെ. സുബൈദ,ഹൈദ്രോസ്, കെ.ചുഴലി, കെ.സോമസുന്ദരന്‍,ഗ.ജ. സുന്ദരന്‍,എന്നിവര്‍ പ്രസംഗിച്ചു.
തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍മാരെ ഇ. ബാവ, കെടി ഫാസില്‍, ചെനാത്ത് അലവി, മലയില്‍ ബീരാന്‍ കോയ , ഇകെ.ഹബീബ്, ഖദീജ അസിസ് എന്നിവര്‍ ഹാരമണിയിച്ചു. അനുമോദന ചടങ്ങില്‍ പ്രസിഡണ്ട് വി.പി.അഹമ്മദ് കുട്ടിയും, വൈസ് പ്രസിഡണ്ട് എം.എ. അസിസ് വെളിമുക്കും നന്ദി പറഞ്ഞു.