Sunday, September 14

ഹോസ്റ്റലില്‍ അബോധാവസ്ഥയിലായ കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

തേഞ്ഞിപ്പലം: ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ വരാന്തയിൽ ബോധരഹിതയായി വീണ കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥിനി മരണപ്പെട്ടു. കണ്ണൂര്‍ എരുവെട്ടി കതിരൂര്‍ സ്വദേശി ഉക്കാസ് മൊട്ട നദീറ മൻസിൽ ഇബ്രാഹിമിന്റെ മകൾ റാനിയ ഇബ്രാംഹീം (23) ആണ് മരിച്ചത്. ഹിസ്റ്ററി പഠനവിഭാഗത്തിലെ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിനിയായിരുന്നു റാനിയ. ഇന്ന് രാവിലെ 9.30 ന് യൂണിവേഴ്‌സിറ്റി യിലെ എവറെസ്റ്റ് ബ്ളോക്കിൽ താമസിക്കുന്ന റാനിയ വരാന്തയിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ബോധരഹിതയായി വീഴുകയായിരുന്നു. ഉടൻ ഹെൽത്ത് സെന്ററിലും ചേളാരി ആശുപത്രിയി ലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

error: Content is protected !!