പ്ലസ്ടു കഴിഞ്ഞാല്‍……’ സൗജന്യ സെമിനാറുമായി സര്‍വകലാശാല ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്ലസ്ടു കഴിഞ്ഞാല്‍……’ സൗജന്യ സെമിനാറുമായി സര്‍വകലാശാല

പ്ലസ്ടു കഴിഞ്ഞവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലയില്‍ പുതുതായി നടപ്പാക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമിനെക്കുറിച്ചും പ്ലസ്ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ഇതര പഠന മേഖലകളെക്കുറിച്ചും 18-ന് സെമിനാര്‍ നടത്തും. യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോയും ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയല്‍ ഇന്‍സ്റ്റ്യൂഷന്‍സും ചേര്‍ന്ന് നടത്തുന്ന സൗജന്യ സെമിനാറില്‍ ഈ വര്‍ഷം പ്ലസ്ടു ജയിച്ചവര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. മടപ്പള്ളി ഗവ. കോളേജിലെ അസോ. പ്രൊഫസറും കാലിക്കറ്റ് സര്‍വകലാശാലയിലെ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ അക്കാദമിക് സ്റ്റിയറിങ് കമ്മിറ്റി അംഗവുമായ ഡോ. ജി. ഹരികൃഷ്ണന്‍, സര്‍വകലാശാലാ മുന്‍ പി.ആര്‍.ഒ. എം.വി. സക്കറിയ എന്നിവരാണ് ക്ലാസെടുക്കുന്നത്. രാവിലെ 9.30 മുതല്‍ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സിലാണ് പരിപാടി. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ക്ക്: 9388498696, 7736264241

പി.ആര്‍. 623/2024

എം.ബി.എ. പ്രവേശനം: അപേക്ഷ നീട്ടി 

കാലിക്കറ്റ് സര്‍വകലാശാല കോമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം/പാര്‍ട്ട് ടൈം), സ്വാശ്രയ കോളേജുകള്‍ (ഓട്ടണമസ് ഒഴികെ) എന്നിവയില്‍ 2024 വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31 വരെ നീട്ടി. സ്വാശ്രയ കോളേജുകളിലെ മാനേജ്‍മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. ഓട്ടണമസ് കോളേജില്‍ പ്രവേശനം അഗ്രഹിക്കുന്നവര്‍ കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടേണ്ടതാണ്. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദ യോഗ്യത മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് കാര്‍ഡിന്റെ ഒറിജിനല്‍ പ്രവേശനം അവസാനിക്കുന്നതിനു മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകര്‍ KMAT 2024, CAT 2023 യോഗ്യത നേടിയിരിക്കണം. CMAT 2024 യോഗ്യത നേടുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിനുള്ള സൗകര്യം പിന്നീട് നൽകും. വിശദവിവരങ്ങള്‍ വെബ്‍സൈറ്റില്‍ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407017, 2407363.

പി.ആര്‍. 624/2024

ബി.ടെക്. പ്രവേശനം

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻ്റ് ടെക്നോളജിയിൽ 2024-2025 വർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻ്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻ്റ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, പ്രിൻറിംഗ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലെ പ്രവേശനത്തിനാണ് ഹെൽപ്പ് ഡെസ്ക്. KEAM എക്സാം എഴുതാത്തവർക്കും പ്രവേശനം നേടാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9567172591

പി.ആര്‍. 625/2024

പരീക്ഷ

അഞ്ചാം സെമസ്റ്റർ (2017 മുതൽ 2019 വരെ പ്രവേശനം) എം.സി.എ. ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 10-ന് തുടങ്ങും.

മൂന്ന്, ഏഴ് സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) നവംബർ 2023, ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂലൈ ഒന്നിനും അഞ്ചാം സെമസ്റ്റർ പരീക്ഷകൾ ജൂലൈ രണ്ടിനും തുടങ്ങും.

മൂന്നാം സെമസ്റ്റർ (മൂന്നു വർഷ) എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി നവംബർ 2023, ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ജൂലൈ ഒന്നിന് തുടങ്ങും.

അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഹോണേഴ്‌സ്) മൂന്നാം സെമസ്റ്റർ ഒക്ടോബർ 2023 (2021 & 2022 പ്രവേശനം), ഒക്ടോബർ 2022 (2020 പ്രവേശനം) റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ രണ്ടിന് തുടങ്ങും.

അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഹോണേഴ്‌സ്) നാലാം സെമസ്റ്റർ (2020 & 2021 പ്രവേശനം) മാർച്ച് 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂലൈ ഒന്നിനും ഏഴാം സെമസ്റ്റർ (2020 പ്രവേശനം) ഒക്ടോബർ 2023 റഗുലർ പരീക്ഷകൾ ജൂലൈ രണ്ടിനും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആര്‍. 626/2024

പരീക്ഷാഫലം

എസ്.ഡി.ഇ. ഒന്നാം വർഷ (2017 പ്രവേശനം) എം.എ. ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബി.എഫ്.എ. , ബി.എഫ്.എ. ഇൻ ആർട്ട് ഹിസ്റ്ററി ആൻ്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ (CCSS) ഒന്നാം സെമസ്റ്റർ (2023 പ്രവേശനം), മൂന്നാം സെമസ്റ്റർ (2022 പ്രവേശനം) നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 

എം.എ. മ്യൂസിക് (CCSS) ഒന്നാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം), മൂന്നാം സെമസ്റ്റർ (2020, 2022 പ്രവേശനം) നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍. 627/2024

error: Content is protected !!