മലപ്പുറം താലൂക്ക് ഹെഡ് കോര്‍ട്ടേഴ്‌സ് ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുക ; സിപിഐഎം മലപ്പുറം ഏരിയ സമ്മേളനം

കോട്ടക്കല്‍ : മലപ്പുറം താലൂക്ക് ഹെഡ് കോട്ടേഴ്‌സ് ആശുപത്രി ജനറല്‍ ആശുപത്രി ഉയര്‍ത്തണമെന്ന് സിപിഐഎം മലപ്പുറം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറം കെ എസ് ആര്‍ ടി സി ടെര്‍മിനലിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുക, ജില്ലയില്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജ് സ്ഥാപിക്കുക, കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന അവഗണനങ്ങള്‍ക്കെതിരെ യോജിച്ചണിനിരക്കുക, മത രാഷ്ട്രീയ വര്‍ഗീയതയെ ചെറുക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

കോട്ടപ്പടി ഗംഗ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസം കെ സുന്ദരരാജന്‍, കെ പി ഫൈസല്‍, കെ ആര്‍ നാന്‍സി, വി വൈ ഹരികൃഷ്ണപാല്‍, വി സുനില്‍കുമാര്‍ എന്നിവര്‍ പ്രമേയങ്ങളും കെ പി അജയന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് ഏരിയ സെക്രട്ടറി കെ മജ്‌നു, ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് എന്നിവര്‍ മറുപടി നല്‍കി. 19 അംഗ ഏരിയ കമ്മറ്റിയെയും 21 അംഗ ജില്ല സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. കെ യു ഇക്ബാലാണ് പുതിയ സെക്രട്ടറി.

ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി പി സക്കറിയ, കെ പി സുമതി, വി രമേശന്‍, വിഎം ഷൗക്കത്ത്, ജില്ല കമ്മിറ്റി അംഗം കെ പി അനില്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം എന്‍ പുഷ്പരാജന്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് വൈകിട്ട് ചങ്കുവെട്ടിയില്‍ നിന്ന് കോട്ടക്കല്‍ വരെ റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതു പ്രകടനവും നടന്നു.

കോട്ടക്കല്‍ താഴെ അങ്ങാടിയില്‍ നടന്ന പൊതു സമ്മേളനം സംസ്ഥാന സെക്രട്ടെറിയേറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്,ടി ശശിധരന്‍, ടി കെ ഹംസ സംഘടക സമിതി ചെയര്‍മാന്‍ എം കെ ഗോപി എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ യു ഇക്ബാല്‍ ആദ്യക്ഷനായി. ടി കബീര്‍ സ്വാഗതം പറഞ്ഞു.

സിപിഐഎം മലപ്പുറം ഏരിയസമ്മേളനം തിരഞ്ഞെടുത്ത ഏരിയ കമ്മിറ്റി അംഗങ്ങള്‍:

1.കെ യു ഇക്ബാല്‍ (സെക്രട്ടറി)
2.കെ സുന്ദര്‍രാജ്,
3.ഇ എന്‍ ജിതേന്ദ്രന്‍
4.എം ടി ഷാജഹാന്‍,
5.ഒ സഹദേവന്‍
6.കെ റംല
7.കെ പി അജയന്‍
8.പി നാരായണന്‍
9.കെ മുഹമ്മദാലി
10.കെ പി ഫൈസല്‍
11.സി എം നാണി
12.സി ഇല്ല്യാസ്
13.വി സുനില്‍കുമാര്‍
14.എന്‍ പുഷ്പരാജന്‍
15.ടി കബീര്‍
16.ടി പി ഷമീം
17.സി ആര്‍ നാന്‍സി
18.സിബിയാന്‍ മുഹമ്മദ്
19.ജോയ് ജോണ്‍.

error: Content is protected !!