
നന്നമ്പ്ര: മൃഗാശുപത്രിയിൽ വളർത്തു പൂച്ചയ്ക്കും നായ്ക്കൾക്കും പേ വിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ നടത്തി. 31 പൂച്ചകൾക്കും 17 നായ്ക്കൾക്കും കുത്തി വെപ്പ് എടുത്തു. ഡോ. ഷബീർ ഹുസൈൻ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ എം.മനോജ്, രാജേഷ് എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി കെ റഹിയാനത്ത് ഉദ്‌ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി ബാപ്പുട്ടി, ടി.കുഞ്ഞിമുഹമ്മദ്, നടുത്തൊടി മുഹമ്മദ് കുട്ടി തുടങ്ങിയവർ പങ്കെടുത്തു.