
വള്ളിക്കുന്ന് : കീഴയിൽ സ്വദേശി തൊണ്ടിക്കോട്ട് പൈനാട്ട് വീട്ടിൽ പരേതരായ ബീരാൻ, പുളിക്കൽ പേഴുംകാട്ടിൽ പുതിയപറമ്പത്ത് വീട്ടിൽ കദീസക്കുട്ടിയുടെയും മൂത്ത മകൻ, തിരൂരങ്ങാടി കൂരിയാട് ജെംസ് സ്കൂളിന് സമീപം താമസിക്കുന്ന ടി പി മൻസൂർ മാസ്റ്റർ ( 58) അന്തരിച്ചു.
ദീർഘകാലത്തെ കോഴിക്കോട് MMVHSS ലെ അധ്യാപന ജോലിക്കിടെ സഹോദരസ്ഥാപനമായ FRALPS ൽ നിന്നും ഹെഡ്മാസ്റ്റർ ആയി 2023 ൽ വിരമിച്ചു. സ്കൂൾ പ്രായം മുതൽ വിവിധ ഘടകങ്ങളിൽ കായിക മേളകളിൽ കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു. 2024 വരെ ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ് ആയിരുന്നു .
ഭാര്യ തിരൂരങ്ങാടി കാരക്കൽ സുലൈഖ ( റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് GHS കൊളപ്പുറം). മക്കൾ യഹ്‌യ മുഖ്ലിസ് BM (PHD വിദ്യാർത്ഥി മൈസൂർ), നാസിഹ അമീന BM (B Arch) , നുബ് ല BM ( വിദ്യാർത്ഥിനി, ഐസർ തിരുവനന്തപുരം), ലയ്യിന BM (വിദ്യാർത്ഥിനി GMHSS യൂണിവേഴ്സിറ്റി). മരുമക്കൾ: യൂസഫലി K ( ഇരിവേറ്റി), സിദ്റ സകരിയ NV അരീക്കോട് ( BEd വിദ്യാർത്ഥിനി).
സഹോദരങ്ങൾ: സുലൈഖ ചാലിയം, ജമീല പുളിക്കൽ, മുഹമ്മദ് (സൗദി), ഷറഫുദ്ദീൻ, അബ്ദുൽ മജീദ് (സൗദി), അഹമ്മദ് കുട്ടി ( നേറ്റീവ് AUPS), അബ്ദു സമദ്, പരേതയായ സുമയ്യ.
തിങ്കളാഴ്ച രാവിലെ കൂരിയാട്ടെ വീട്ടിൽ നിന്നും എടുത്ത് 7:30 ന് തിരൂരങ്ങാടി യതീംഖാന പള്ളിയിൽ ജനാസ നമസ്കാരം. ശേഷം വള്ളിക്കുന്ന് LP STOP കീഴയിൽ ഉള്ള ജൻമനാട്ടിലേക്ക്. തറവാട് വീട്ടിൽ താമസിക്കുന്ന സഹോദരൻ മുഹമ്മദ് എന്നിവരുടെ വീട്ടിൽ 8:30 ന് എത്തും. അവിടെ നിന്നും CBHSS ന് സമീപമുള്ള ചെനപ്പറമ്പ് മഹല്ല് പള്ളിയിൽ 10 മണിക്ക് മയ്യിത്ത് നമസ്കാരവും ഖബറടക്കവും