തിരൂരങ്ങാടി നഗരസഭയില്‍ 30 കോടിരൂപയുടെ വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തി ഉദ്ഘാടനം ഒക്ടോബറില്‍ ; സ്വാഗത സംഘം രൂപീകരിച്ചു

തിരൂരങ്ങാടി നഗരസഭയില്‍ 30 കോടിരൂപയുടെ വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തി ഉദ്ഘാടനം വിജയിപ്പിക്കാന്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു, ഓടോബര്‍ ആദ്യവാരത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും, തൃക്കുളം ഹൈസ്‌കൂള്‍ അങ്കണത്തില്‍ ചടങ്ങ് സംഘടിപ്പിക്കും, സംസ്ഥാന പ്ലാന്‍ ഫണ്ടിലും അമൃത് -നഗരസഭ പദ്ധതിയിലുമായാണ് ടെണ്ടറായത്,

ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല ( 226ലക്ഷം )പ്രധാനവിതരണ ശ്രംഖല,റോഡ് പുനരുദ്ധാരണം (211 ലക്ഷം) പൈപ്പ്‌ലൈന്‍ (297 ലക്ഷം), കക്കാട് ടാങ്ക് (9 ലക്ഷം ലിറ്റര്‍) കല്ലക്കയം പദ്ധതി പൂര്‍ത്തികരണം, പമ്പിംഗ് ലൈന്‍, ട്രാന്‍സ്ഫോര്‍മര്‍. ആയിരം ഹൗസ് കണക്ഷനുകള്‍) തുടങ്ങിയ പ്രവര്‍ത്തികളാണ് ആരംഭിക്കുക, നഗരസഭയില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു,

വികസന ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു, സ്ഥിര സമിതി അധ്യക്ഷ രായ സി.പി ഇസ്മായില്‍, സോന രതീഷ്, സി.പി സുഹ്‌റാബി, യു.കെ മുസ്ഥഫ മാസ്റ്റര്‍, എം, അബ്ദുറഹിമാന്‍ കുട്ടി, മോഹനന്‍ വെന്നിയൂര്‍, കെ, രാംദാസ് മാസ്റ്റര്‍, സി.പി നൗഫല്‍, സി, എച്ച് ഫസല്‍, ജനാര്‍ധനന്‍, സി എച്ച്, അബൂബക്കര്‍ സിദ്ദീഖ്, എം, പി ഇസ്മായില്‍, വി.വി അബു, കെ.പി ബാബു, മുനിസിപ്പല്‍ സെക്രട്ടറി നസീം, വാട്ടര്‍ അതോറിറ്റി എ.ഇ മാരായ അബ്ദുന്നാസര്‍, ഷിബ്‌നു, യു. അഹമ്മദ് കോയ, കലാം മനരിക്കല്‍,ചെമ്പ മൊയ്തീന്‍ കുട്ടി, കെ.പി ഫൈസല്‍, കെ എം മൊയ്തിന്‍, സിപി ഗുഹരാജ്, റഹീം പൂക്കത്ത്, ബാപ്പുട്ടി ചെമ്മാട്, മനോഹരന്‍, പി എം, ഹഖ് സംസാരിച്ചു, കെ.പി മുഹമ്മദ് കുട്ടി ചെയര്‍മാനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

error: Content is protected !!