Sunday, August 3

വെളിമുക്കിലെ മണക്കടവൻ ചേക്കുട്ടി മാസ്റ്റർ അന്തരിച്ചു

മുന്നിയൂർ : വെളിമുക്ക് പ്രദേശത്ത് അറിവിൻ്റെ നറുമണം നൽകുന്നതിൽ മുഖ്യ പങ്കുവഹിച്ച വിജെ പള്ളി എ എം യു പി സ്ക്കൂൾ റിട്ടയേർഡ് പ്രധാന അധ്യാപകനും പൗരപ്രമുഖനും വലിയ ജുമുഅത്ത് പള്ളി, മുഈനുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്റസ, മറ്റു മതസ്ഥാപനങ്ങളുടെ മുഖ്യകാര്യദർശിയുമായിരുന്ന മണക്കടവൻ ചേക്കുട്ടി മാസ്റ്റർ (92) നിര്യാതനായി. ഭാര്യ നഫീസ.

മക്കൾ, ആയിശ ബീവി, ശംസുദ്ദീൻ, ഖമറുന്നിസ , അബ്ദുസലാം, സുഹ്റാബി, മുഹമ്മദ് ശരീഫ്, ആരിഫ , പരേതരായ മുഹമ്മദ് അബ്ദുറഹിമാൻ, ജമീല. മരുമക്കൾ: അബൂബക്കർ മുസ്ലിയാർ, ചേക്കുട്ടി, അബ്ദുലത്തീഫ്, അലവിക്കുട്ടി സഖാഫി, അബ്ദുൽ ഖാദർ, ആമിന, ഖദീജ, ഫഫ്സ, സലീന. സഹോദരങ്ങൾ: മുഹമ്മദ്, ആയിശക്കുട്ടി , മറിയുമ്മ, പരേതയായ ഖദീജ.

error: Content is protected !!