വേങ്ങര : വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ശിശു സൗഹൃദ പഞ്ചായത്താക്കുന്നതിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു. കുറഞ്ഞത് മൂന്നു സെന്റ് ഭൂമിയെങ്കിലും ഉള്ള എല്ലാ അംഗന്‍വാടികള്‍ക്കും കെട്ടിടം നിര്‍മിക്കുക എന്ന പദ്ധതിയില്‍ ഉള്‍പെടുത്തി ഒരു കോടി ആറ് ലക്ഷത്തി അമ്പത്തിനായിരം രൂപ വിനിയോഗിച്ചു നിര്‍മിച്ച അഞ്ച് അംഗന്‍വാടികളുടെ ബ്ലോക്ക് തല ഉദ്ഘാടനം പി. കെ കുഞ്ഞലിക്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള എല്ലാം അംഗന്‍വാടികള്‍ക്കും ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം നിര്‍മിച്ചു നല്‍കും.
ബ്ലോക്ക് പ്രസിഡന്റ് മണ്ണില്‍ ബെന്‌സീറ ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഊരകം പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ കോയ തങ്ങള്‍ മുഖ്യതിഥിയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സഫിയ മലേക്കാരന്‍, സുഹിജാബി, അംഗങ്ങളായ അബ്ദുള്‍ അസീസ്, രാധ രമേശ്, ഊരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൈമൂന്നത്, അബൂതാഹിര്‍ പികെ, അഷ്‌റഫ് പികെ, സമീറ, ഇബ്രാഹിംകുട്ടി, ശറഫുദ്ധീന്‍, ഷിബു, സി ഡി പി ഒ സുജാത, സുപ്രവൈസര്‍ ജംഷീദ, ദാക്ഷായണി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. അംഗനവാടിക്ക് ഭൂമി നല്‍കിയ ചെറുകാട്ടില്‍ അറുമുഖനെ ചടങ്ങില്‍ എം എല്‍ എ ആദരിച്ചു