വേങ്ങര : സംസ്ഥാന യുവജനക്ഷേമ ബോർഡ് വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ പരപ്പിൽപാറ യുവജന സംഘം ജേതാക്കളായി. കലാതിലകമായി പരപ്പിൽപാറ യുവജന സംഘത്തിന്റെ രജിത എൻ.പിയെയും കലാപ്രതിഭയായി സൺറൈസ് പാണ്ടികശാലയുടെ തഖിയുദ്ധീനെയും തെരെഞ്ഞെടുത്തു.
കായികം, അത് ലറ്റിക്സ്, കലാ എന്നീ വിഭാഗങ്ങളിലായി ഒക്ടോബർ നാലു മുതൽ തുടങ്ങിയ കേരളോത്സവം വലിയോറ പാലശ്ശേരിമാട് ഗവണ്മെന്റ് യു പി സ്കൂളിൽ സംഘടിപ്പിച്ച കലാ മത്സരങ്ങളോടെ സമാപിച്ചു.
വിജയികൾക്ക് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ ട്രോഫികൾ നൽകി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, ചെയർപേഴ്സൺ ആരിഫാ മടപ്പള്ളി, മെമ്പർമാരായ റഫീഖ് മൊയ്‌ദീൻ, സി പി ഖാദർ, കുറുക്കൻ മുഹമ്മദ്, മജീദ് എം, ഖമർ ബാനു, നുസ്രത്ത് തൂമ്പയിൽ, സ്റ്റാഫ് രഞ്ജിത്ത് യു, മൊയ്‌ദീൻ കോയ കടക്കോട്ട്, സഈദ് വളപ്പിൽ, ആമിർ മാട്ടിൽ, അജയ്, അർഷദ് അലി എം, കേരളോ ത്സവം ഓർഗാനൈസിംഗ് കമ്മറ്റി അംഗങ്ങളായ സഹീർ അബ്ബാസ് നടക്കൽ, അസ്‌ലം എന്നിവർ പങ്കെടുത്തു.
കായികം, അത് ലറ്റിക്സ്, കലാമത്സരങ്ങളിലായി 179 പോയിന്റ് നേടി കൊണ്ട് പരപ്പിൽപാറ യുവജന സംഘം ഒന്നാമതെത്തിയപ്പോൾ 92 പോയിന്റ് നേടി സൺറൈസ് പാണ്ടികശാലയും 59 പോയിന്റ് നേടി മാച്ചിസ്മോ മിനിബസാർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.