Saturday, August 23

ഭാര്യയെയും മക്കളെയും സന്ദർശക വിസയിൽ കൊണ്ടുവന്ന വേങ്ങര സ്വദേശി മക്കയിൽ മരിച്ചു

വേങ്ങര: ഊരകം വെങ്കുളം പരേതരായ കണ്ണൻ തൊടി ഈസഹാജിയുടെയും ആയിശയുടെയുമകൻ മുനീർ (46) സൗദിയിലെ മക്കയിൽ നിര്യാതനായി
മക്ക കെ എം സി സി പ്രവർത്തകനും ഹജ്ജ് വളണ്ടിയറുമായിരുന്നു. ഡ്രൈവറായി ജോലി നോക്കുന്ന യുവാവ് 8 മാസം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചു പോയത്. ഭാര്യയും മക്കളും സന്ദർശക വിസയിലെത്തി ഇപ്പോൾ മക്കയിലുണ്ട്.
ഭാര്യ ജംഷീറ, മക്കൾ ആയിശജന്നത്ത്, ആയിശ മെഹ്റിൻ സഹദ്. സഹോദരങ്ങൾ: ബഷീർ മുസ്ലിയാർ, സിദ്ധീഖ് മുസ്ലിയാർ, ഇസ്മായിൽ , ഷംസുദ്ധീൻ മുസ്ലിയാർ, അബ്ദുള്ള മുസ്ലിയാർ, ലുക്മാൻ ,ഫാത്തിമ,കദീജ ,സുമയ്യ ,
മൃതദേഹം നടപടികൾക്ക് ശേഷം മക്കയിൽ കബറടക്കും

error: Content is protected !!