Thursday, November 13

വേങ്ങര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കുറ്റൂർ നോർത്ത് സ്കൂളിൽ വർണാഭമായ തുടക്കം


എ ആർ നഗർ: കുറ്റൂർ നോർത്ത് കെഎംഎച്ച്എസ്എസ്, എം എച്ച് എം എൽ പി എസ് എന്നിവിടങ്ങളിലായി നടക്കുന്ന 36 മത് വേങ്ങര ഉപജില്ലാ സ്കൂൾ കലോത്സവം എംപി ഇ ടി മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയർപേഴ്സൺ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപി ഹസീന ഫസൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എലിസബത്ത് നൈനാൻ, സ്വാഗതം ആശംസിച്ചു. വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ഷർമിലി മേള വിശദീകരണം നടത്തി. കലോത്സവ ലോഗോ ഡിസൈൻ ചെയ്ത ചെറൂര്‍ പി പി ടി എം വൈ എച്ച്എസ്എസ് സ്കൂൾ വിദ്യാർത്ഥിനി ടി ടി റിംഷാ അക്ബറിന് പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ മാസ്റ്റർ ഉപഹാരം സമർപ്പിച്ചു.
വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റഷീദ് കൊണ്ടാണത്ത്, യുഎം ഹംസ,വേങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മാടപ്പള്ളി, കെ വി ഉമ്മർ കോയ, തൂമ്പയിൽ നുസ്രത്ത് , കമർ ബാനു,സ്കൂൾ മാനേജർ കെ പി ഹുസൈൻ ഹാജി, ഹെഡ്മിസ്ട്രസ് എസ് ഗീത, പിടിഎ പ്രസിഡന്റുമാരായ എം സി അസീസ്, കെ പി നിഷാദ്,ബിപിസി ജീബ സി, പ്രിൻസിപ്പൽ ഫോറം കൺവീനർ കെ മുഹമ്മദ് ഷാഫി എന്നിവർ ആശംസകൾ അർപ്പിച്ചു.
എം എച്ച് എം എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ഉണ്ണിമാഷ് നന്ദിയർപ്പിച്ചു നവംബർ 6 വരെ നാല് ദിവസങ്ങളിലായാണ് മേള നടക്കുന്നത്. . 299 ഇനം മത്സരങ്ങൾ 12 വേദികളിലായി ഒമ്പതിനായിരത്തിൽ പരം പ്രതിഭകൾ മാറ്റുരക്കുന്ന ഏറ്റവും വലിയ കലോത്സവമാണ് വേങ്ങര ഉപജില്ലാ കലോത്സവം.

error: Content is protected !!