
പെരുവള്ളൂര്‍ : ഒളകര ജി.എല്‍.പി.സ്‌കൂളില്‍ വിജയഭേരി വിജയസ്പര്‍ശം പദ്ധതിക്ക് തുടക്കമായി. പഠനത്തില്‍ പിന്നോക്കമുള്ള കുട്ടികളെ കണ്ടെത്തി മുഖ്യ ധാരയിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് വിജയസ്പര്‍ശം. സ്‌കൂള്‍ തല ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ തസ്ലീന സലാം നിര്‍വഹിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പും മലപ്പുറം ജില്ലാഭരണകൂടവും സംയുക്തമായാണ് ‘വിജയസ്പര്‍ശം’ നടപ്പിലാക്കുന്നത്. ‘വിജയഭേരി’ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയവരാണ് മലപ്പുറം ജില്ലയിലെ പൊതുസമൂഹം എന്നും. ഇന്ന് മലപ്പുറം പൊതുവിദ്യാഭ്യാസ രംഗത്ത് ഉന്നതിയിലെത്തിയത് അതിന്റെ പ്രതിഫലനമാണെന്നും പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദ് അഭിപ്രായപ്പെട്ടു.
എസ് എം സി ചെയര്‍മാന്‍ കെ എം പ്രതീപ് കുമാര്‍, എം പി ടി എ പ്രസിഡണ്ട് സൗമ്യ, കുട്ടന്‍ മാസ്റ്റര്‍, സോമരാജ് പാലക്കല്‍, മുഹമ്മദ് നബീല്‍ പി, എന്നിവര്‍ സംസാരിച്ചു . വിനിത വി പദ്ധതി വിശദീകരിച്ചു.