വോള്‍ട്ടേജ് ക്ഷാമം അടിയന്തരമായി പരിഹരിക്കണം ; നിവേദനം നല്‍കി

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണം എന്നും ഗാര്‍ഹിക ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി നിവേദനം നല്‍കി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒ.പി വേലായുധനും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി ഭാരവാഹികളായ കാട്ടേരി സൈതലവി, അബ്ദുല്‍ റഹീം പൂക്കത്ത്, അഷ്‌റഫ് മനരിക്കല്‍ സലാം മച്ചിങ്ങല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്

താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ട സബ്‌സ്റ്റേഷനുകളുടെ പ്രവര്‍ത്തികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുകയും വൈദ്യുതി ഉപഭോക്താക്കളെ ഉപഭോക്താക്കളുടെ ആവശ്യാനുസരണം കണ്‍സെപ്ഷന്‍ ആവശ്യമുള്ളത് കെഎസ്ഇബിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അതിനു വേണ്ടി ട്രെയിനിങ്ങുകള്‍ സംഘടിപ്പിക്കുവാനും അതുവഴി താലൂക്കിലേക്ക് ലഭിക്കേണ്ട മൊത്തം വൈദ്യുതിയുടെ അളവിന് അനുസൃതമായ വൈദ്യുതി ശുപാര്‍ഷ ചെയ്യാന്‍ കഴിയുമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഭാരവാഹികളെ അറിയിച്ചു

error: Content is protected !!