
ക്ഷേത്ര പൂജയുമായി ബന്ധപ്പെട്ട് കാവില്‍ എത്തിയവര്‍ക്ക് നേരെ കടന്നലാക്രമണം. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. എരമംഗലം പുളിക്കത്രകാവ് ക്ഷേത്ര പൂജയുമായി ബന്ധപ്പെട്ട് പുളിക്കത്ര കാവില്‍ എത്തിയവര്‍ക്ക് നേരെയാണ് കടന്നല്‍ ആക്രമണം ഉണ്ടായത്. പുളിക്കത്ര കുടുംബാംഗമായ പൊന്നാനി സ്വദേശി ഗോപാലകൃഷ്ണന്‍ (70) ആണ് മരിച്ചത്. ഷിജില്‍, അനീഷ്, ഷിബില്‍, മുരളി, ദാസന്‍ അമല്‍ജിത്ത്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ പുത്തന്‍പ്പള്ളി ആശുപത്രിയില്‍ ചികിത്സയിലാണ്