Tuesday, July 15

കക്കാട് – തിരൂരങ്ങാടി റോഡിലെ തൂക്കുമരത്ത് വെള്ളക്കെട്ടിന് പരിഹാരമാകുന്നു

തിരൂരങ്ങാടി : കക്കാട് – തിരൂരങ്ങാടി റോഡിലെ തൂക്കുമരത്ത് വെള്ളക്കെട്ടിന് പരിഹാരമാകുന്നു വെള്ളം ഒഴുകി പോകുന്നതിന് ഡ്രൈനേജ് നിർമ്മാണം പുരോഗമിക്കുന്നു കെപിഎ മജീദ് എംഎൽഎയുടെ ശ്രമഫലമായി അനുവദിച്ച 74 ലക്ഷം രൂപയുടെ പ്രവർത്തികളാണ് നടന്നുവരുന്നത് നഗരസഭ റോഡിലൂടെ ഡ്രൈനേജ് നിർമ്മിക്കുവാൻ നഗരസഭ അനുമതി നൽകിയതോടെയാണ് ഡ്രൈനേജ് നിർമ്മാണം നേരത്തെ തുടങ്ങിയത്. നിർമ്മാണത്തിന് എംഎൽഎ ഫണ്ടിൽ 10 ലക്ഷം രൂപ അനുവദിച്ചത് ആശ്വാസമായി,

പരപ്പനങ്ങാടി നാടുകാണി പാതയിലെ ഡ്രെയിനേജ് ഔട്ട് ലെറ്റ് കൂടിയാണിത്, നഗരസഭ പൂങ്ങാട്ട് റോഡിലെ ഡ്രൈനേജ് പൂർത്തിയാകുന്നതോടെ വെള്ളക്കെട്ട് ഒഴിവാകും. പ്രവർത്തി ഉടൻ പൂർത്തിയാക്കുമെന്ന് സ്ഥലം സന്ദർശിച്ച കെ പി മജീദ് എംഎൽഎ പറഞ്ഞു റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുളവാക്കിയായിരുന്നു, നഗരസഭാ വികസനകാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കൗൺസിലർമാരായ സമീർ വലിയാട്ട്, ആരിഫ വലിയാട്ട് റഫീഖ് പാറക്കൽ വി ജംഷിഖ്ബാബു സി കെ ജാഫർ കെ മുസക്കുട്ടി ഒ, മുജീബ് പങ്കെടുത്തു,

error: Content is protected !!