വെൽഫെയർ പാർട്ടി നന്നമ്പ്ര പഞ്ചായത്ത് പദയാത്ര ആരംഭിച്ചു

തിരൂരങ്ങാടി : നാടിന്റെ നന്മക്ക് നമ്മളൊന്നാവണം എന്ന ആശയം ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ ഭാഗമായി വെൽഫെയർ പാർട്ടി നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്‌ ആലംഗീർ വി.കെ നയിക്കുന്ന സാഹോദര്യ പദയാത്ര ആരംഭിച്ചു. വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ്‌ സാബിർ കൊടിഞ്ഞി പദയാത്ര ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു.

ആലംഗീർ വി.കെ അഭിവാദ്യങ്ങളർപ്പിച്ചു സംസാരിച്ചു. ലുബ്‌ന സി പി, അലി അക്ബർ കുണ്ടൂർ, അയ്യൂബ്. പി, അബ്ദുസ്സലാം, ജാസ്മിൻ.ടി, ഖാലിദ് കൊടിഞ്ഞി, നൗഷാദ് കുണ്ടൂർ, ഖാദർ ഹാജി പി, രായിൻ കുട്ടി വി.കെ, ഹസ്സൻ കെ, ആസിഫ് അലി, സലീം കൊടിഞ്ഞി, റസിയ, ഷമീന വി.കെ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!