Wednesday, March 4

ഉംറ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ നിയന്ത്രണം വിട്ട കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് പരിക്കേറ്റ തുവ്വൂര്‍ സ്വദേശി മരണപ്പെട്ടു

ഉംറ കഴിഞ്ഞു കരിപ്പൂര്‍ എര്‍യര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് പരിക്കേറ്റ തുവ്വൂര്‍ സ്വദേശി മരണപ്പെട്ടു. കരിപ്പൂര്‍ എര്‍യര്‍പോര്‍ട്ടിനു സമീപം ഹോട്ടല്‍ കല്യാണ പുരയുടെ മുമ്പില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ച് ഗുരുതര പരിക്കേറ്റ പാണ്ടിക്കാട് തുവ്വൂര്‍ അക്കരപ്പുറം സ്വദേശി കുരിക്കള്‍ യൂസുഫ് (56) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെ ആണ് യൂസുഫ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് തുവ്വൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ യൂസുഫിനും മകള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ മകള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. കാര്‍ ഓടിച്ച മകന്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു . അപകടം നടന്ന ഉടന്‍ ഹോട്ടല്‍ കല്യാണ പുരയിലെ ജീവനക്കാരും ഹോട്ടല്‍ നടത്തിപ്പുകാരനായ സിദ്ദിക്കും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ഹോസ്പിറ്റലിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു

മരണപ്പെട്ട കുരിക്കള്‍ യൂസുഫിന്റെ മയ്യത്ത് നമസ്‌ക്കാരം വൈകുന്നേരം 5മണിക്ക്

error: Content is protected !!