പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്യജീവി ആക്രമണം ; ആടിനെ കടിച്ചു കൊണ്ടുപോയി

പെരിന്തല്‍മണ്ണ മുള്ളിയാകുര്‍ശിയില്‍ വീണ്ടും വന്യജീവി ആക്രമണം. വന്യജീവി ആടിനെ കടിച്ചു കൊണ്ടുപോയി. പുലിയാണ് ആടിനെ പിടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. മുള്ളിയാകുര്‍ശി സ്വദേശി ഉമൈറിന്റെ ആടിനെയാണ് വീട്ടുമുറ്റത്ത് നിന്നും വന്യജീവി കടിച്ച് കൊണ്ട് പോയി. പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

error: Content is protected !!