
തിരൂരങ്ങാടി: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ‘സൃമ്തി പഥം’ എന്നപേരിൽ ചിത്ര പ്രദർശനം നടത്തി.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ .. https://chat.whatsapp.com/FYvO97IDbE76AuHNrNyVqH
മഹാത്മാഗാന്ധിയുടെ അപൂർവ്വങ്ങളായ നൂറിൽ പരം ചിത്രങ്ങളും, ഗാന്ധി സൂക്തങ്ങളും പ്രദർശിപ്പിച്ചു. ഗാന്ധിജിയുടെ ശൈശവ കാല ചിത്രങ്ങളും, അദ്ദേഹം വധിക്കപ്പെടുന്നതിന് രണ്ടു മണിക്കൂർ മുമ്പ് എടുത്ത ചിത്രവും പ്രദർശനത്തിനുണ്ടായിരുന്നു. ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും ,കുട്ടികൾക്കായി ഗാന്ധി ക്വിസും സംഘടിപ്പിക്കും.
പ്രഥമധ്യാപിക പി.ഷീജ, അധ്യാപകരായ കെ.സഹല,ഇ.രാധിക,മുനീറ,രജിത,ശാരി എന്നിവർ നേതൃത്വം നൽകി.