Wednesday, September 3

യുവതി പനി ബാധിച്ച് മരിച്ചു

തിരൂരങ്ങാടി : പനി ബാധിച്ച് യുവതി മരിച്ചു. കരിപറമ്പ് കോട്ടുവാല പറമ്പ് മുഹമ്മദ് റഫീഖിന്റെ ഭാര്യ

പന്താരങ്ങാടി പതിനാറുങ്ങല്‍ അട്ടക്കുളങ്ങരയിലെ പൂച്ചേങ്ങല്‍ കുന്നത്ത്‌ ഷബാന ബെന്‍സിയ(20) ആണ് മരിച്ചത്. പൂച്ചേങ്ങല്‍ കുന്നത്ത്‌ ഫൈസൽ- സൈഫുന്നിസ എന്നിവരുടെ മകളാണ്.

ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ പനി ബാധിച്ചതിനെത്തുടർന്ന്‌ ഇവർ ചികിത്സ തേടിയിരുന്നു. അസുഖം വീണ്‌ടും വർധിച്ചതിനെത്തുടർന്ന്‌ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം കബറടക്കി. മകൻ: റാഹിൽ സൈൻ. സഹോദരങ്ങൾ : സൈതലവി, അൻഷാദ്.

error: Content is protected !!