
മലപ്പുറം : ആള്‍താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. അത്തിപ്പറ്റയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ ആമയെ വളര്‍ത്തുന്ന ടാങ്കിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. അത്തിപ്പറ്റ സ്വദേശി ഫാത്തിമയാണ് (35) മരിച്ചത്. ആമയ്ക്ക് തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണ് മൃതദേഹം കണ്ടത്. വി.കെ. അഷറഫ് എന്നയാളുടേതാണ് വീട്. ഇദ്ദേഹം വിദേശത്താണ്. മാസങ്ങളായി ഈ വീട് അടഞ്ഞു കിടക്കുകയാണ്. ആള്‍ത്താമസമില്ലാത്ത വീട്ടില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണുള്ളത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി. അയല്‍ വീട്ടില്‍ ജോലിചെയ്യുന്ന സ്ത്രീയാണ് ഫാത്തിമയെന്നും ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. വളാഞ്ചേരി സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.