
മലപ്പുറം : ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും ആരോഗ്യകേരളവും ചേര്‍ന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ (ഐ.എ.പി) സഹകരണത്തോടെ മലപ്പുറം സിവില്‍ സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂന മര്‍ജ്ജ ഉദ്ഘാടനം ചെയ്തു.
‘ജോലിയും മുലയൂയൂട്ടലും ഒരുമിച്ച് കൊണ്ട് പോകുന്നതിനായി നമുക്ക് പ്രയത്‌നിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ വാരാചരണ സന്ദേശം. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഓഗസ്റ്റ് 1 മുതല്‍ ഓഗസ്റ്റ് 7 വരെ മൂലയൂട്ടല്‍ വാരമായി ആചരിക്കുന്നത്.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി. എന്‍ അനൂപ് അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി എജുക്കേഷന്‍മീഡിയ ഓഫീസര്‍ പി.എം ഫസല്‍, ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഇ.ആര്‍ ദിവ്യ എന്നിവര്‍ സംസാരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷന്‍ ഡോ. ബിനില വി മൂലയൂട്ടലിന്റെ ആവശ്യകതയും ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും കുറിച്ച് ക്ലാസെടുത്തു. മുലയൂട്ടുന്നത് കുഞ്ഞിന് മാത്രമല്ല അമ്മയുടെ ആരോഗ്യത്തിനും ആവശ്യമാണ്. മുലയൂട്ടല്‍ അമ്മയും കുഞ്ഞും തമ്മി വൈകാരിക ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും സാധിക്കുന്നതായും അവര്‍ പറഞ്ഞു.