ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളിയായ യുവ എന്‍ജിനീയര്‍ മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കേ യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളിയായ യുവ എന്‍ജിനീയര്‍ മരിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന് എയുപി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ ചക്കാലക്കുത്ത് റോഡില്‍ പുല്‍പയില്‍ സേതുമാധവന്റെയും റിട്ട. ജോയിന്റ് ബിഡിഒ സരളയുടെയും മകന്‍ സച്ചിന്‍ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. അബുദാബിയില്‍നിന്ന് ഷാര്‍ജയിലെ താമസസ്ഥലത്തേക്ക് കാര്‍ ഓടിച്ചു പോകുന്നതിനിടെയാണ് അപകടം നടന്നത്.

സച്ചിന്റെ ഭാര്യ ഷാര്‍ജയിലായിരുന്നു. ഷാര്‍ജയിലുള്ള ഭാര്യ അപൂര്‍വയെയുംകൂട്ടി ഇന്ന് നാട്ടിലേക്ക് വരേണ്ട ദിവസം ആയിരുന്നു. അപ്പോഴാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. അതിന് വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!