തിരൂരില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ യുവാവ് ചോരവാര്‍ന്ന് മരിച്ച നിലയില്‍

തിരൂര്‍: തിരൂര്‍ കൂട്ടായി കാട്ടിലപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ യുവാവ് ചോരവാര്‍ന്ന് മരിച്ച നിലയില്‍. പുറത്തൂർ പടിഞ്ഞാറേക്കര കാട്ടിലപ്പള്ളിയിലാണ് സംഭവം. പ്രദേശവാസിയായ കൊമ്പൻതറയിൽ മുഹമ്മദ് കുട്ടിയുടെ മകൻ സാലിഹ് (30) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. അയൽവാസികളെത്തി പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. ഇയാളുടെ കാലുകളില്‍ ആഴത്തില്‍ ഉള്ള മുറിവുകള്‍ ഉണ്ട്. കൊലപാതകമാണെന്നാണ് സൂചന. അൽപം മാറി ഒരു കാർ തകർക്കപ്പെട്ട നിലയിൽ കിടക്കുന്നുണ്ട്. കാർ മുതൽ മൃതദേഹം കിടക്കുന്ന സ്ഥലം വരെ രക്തപ്പാടുകളുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. തിരൂർ ഡിവൈഎസ്പി കെ എം.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

error: Content is protected !!