തിരൂര്‍ : പുല്ലൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂരിലെ കോഴിമുട്ട വിതരണ കേന്ദ്രത്തിലെ ജീവനക്കാരനായ വയനാട് മേപ്പാടി സ്വദേശി ഷബീറലി (40) ആണ് മരിച്ചത്. താമസസ്ഥലത്തെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങി.