കരിപ്പൂരിൽ 43 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി യുവാവ് പിടിയിൽ

Copy LinkWhatsAppFacebookTelegramMessengerShare

കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 43 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി പാലക്കാട് സ്വദേശി കസ്റ്റംസിൻ്റെ പിടിയിൽ. ജിദ്ദയിൽ നിന്ന് ഇൻഡിഗോ ഫ്‌ളൈറ്റ് വഴി വന്ന പാലക്കാട് വടക്കുമുറി സ്വദേശി അഷ്‌റഫലി മഞ്ചേരികുന്നത്ത് (40) നിന്ന് സ്വർണം പിടികൂടിയത് . ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് അഷ്റഫ് പിടിയിലായത്. 801 ഗ്രാം ഭാരമുള്ള 3 ക്യാപ്സുളുകളാണ് ഇയാളിൽനിന്നു പിടികൂടിയത് . വേർതിരിച്ചെടുക്കലും തുടർ അന്വേഷണവും നടക്കുകയാണ് .

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!