
തിരൂരങ്ങാടി: വാഹനത്തിൽ മെത്താഫിറ്റമിൻ കടത്തിക്കൊണ്ടു വന്നതിന് കൊളപ്പുറത്ത് യുവാവ് എക്സൈസ്സ് പരിശോധനയിൽ പിടിയിലായി. കുന്നുംപുറം സ്വദേശി അമ്പിളിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് റഫീഖ് (40) എന്നയാളെയാണ് പരപ്പനങ്ങാടി എക്സ്സൈസ്സ് ഇൻസ്പെക്ടർ കെ. ടി. ഷനൂജും സംഘവും പിടികൂടിയത്. വൈകുന്നേരം ആറ് മണിക്ക് കൊളപ്പുറത്ത് വെച്ചാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 6.095 ഗ്രാം മെത്താഫിറ്റമിനാണ് പിടികൂടിയത്. കടത്തിക്കൊണ്ടു വരാൻ ഉപയോഗിച്ച KL 39 G 5577 ടാറ്റാ നാനോ കാറും കസ്റ്റഡിയിലെടുത്തു.
പരിശോധനയിൽ, എക്സ്സൈസ്സ് ഇൻസ്പെക്ടറോടൊപ്പം അസ്സി: എക്സ്സൈസ്സ് ഇൻസ്പെക്ടർ അജിത് കുമാർ, പ്രിവന്റീവ് ഓഫീസർ രാഗേഷ്, സിവിൽ എക്സ്സൈസ്സ് ഓഫീസർ ജിഷ്നാദ്, സിവിൽ എക്സ്സൈസ്സ് ഡ്രൈവർ കെ. അഖിൽദാസ് എന്നിവരും പങ്കെടുത്തു.