തിരൂരില്‍ റെയില്‍വേ ട്രാക്കിന്റെ ഇലക്ട്രിക് പോസ്റ്റില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

തിരൂര്‍: പൂക്കയില്‍ ചാമ്പ്രക്കുളം റെയില്‍വേ ട്രാക്കിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി പൊക്കുവിന്റെ പുരയ്ക്കല്‍ അബ്ദുല്‍ ലത്തീഫ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവാവിനെ ഇലക്ട്രിക് പോസ്റ്റില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തിരൂര്‍ പോലീസും, തിരൂര്‍ ആര്‍പിഎഫും, ടിഡിആര്‍എഫ് വളണ്ടിയര്‍മാരും, നാട്ടുകാരും ചേര്‍ന്ന് മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

error: Content is protected !!