Wednesday, April 22

വാൽപ്പാറ അപകടം; പരിക്കേറ്റ ബസ് ഡ്രൈവറും മരിച്ചു, മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം

പെരിന്തൽമണ്ണ: പാങ്ങ് സ്കൂളിൽ നിന്ന് പോയ സംഘം തമിഴ്‌നാട് വാൽപ്പാറയിൽ അപകടത്തിൽ പെട്ട സംഭവത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. സ്‌കൂൾ ബസ് ഡ്രൈവർ മുതുകുർശി വി ആർ യുപി സ്കൂളിന് സമീപം താമസിച്ചിരുന്ന അക്കപറമ്പിൽ പരേതനായ അബ്ദുവിൻ്റെ മകൻ നൗഷാദലി (39) ആണ് മരിച്ചത്.

കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. അപകടത്തിൽ അധ്യാപകരും കുടുംബാംഗങ്ങളും ഉൾപ്പെടെ 9 പേർ അപകടമുണ്ടായ അന്ന് തന്നെ മരിച്ചിരുന്നു. അപകടത്തിൽ, പ്രധാനാധ്യാപികഅജിത 54 , അധ്യാപികരായ റംല 52), സുഹറ 43 ,ആശ 41 ,മജീദ് 43 , മജീദ് മാഷിൻ്റെ ഭാര്യ റുഖിയ (39), സ്കൂൾ പാചക തൊഴിലാളി സാജിദ, മരിച്ച സുഹറ ടീച്ചറിൻ്റെ മകൻ ഹിഷാം (12), പാങ്ങ് ജി യു പി സ്കൂളിലെ അധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചിരുന്നത്. സ്കൂൾ ബസ് ഡ്രൈവർ നൗഷാദ്, വാൻ ഡ്രൈവർ മുഹമ്മദ് ഫാഹിസ്, മരിച്ച സാജിതയുടെ മകൻ ഷഹദിൻ, ഷക്കീന ടീച്ചറുടെ മകൾ മസ്നിൻ എന്നിവർക്കാണ് പരിക്കേറ്റിരുന്നത്. ഇതിൽ മസ്നിൻ ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. ബാക്കിയുള്ളവർ ചികിത്സയിലാണ്

അതേസമയം, മതിയായ ചികിത്സ നൽകാൻ സൗകര്യം ചെയ്തില്ലെന്ന ആരോപണവുമായി നൗഷാദിൻ്റെ ബന്ധുക്കൾ രംഗത്തെത്തി. ആശുപത്രി മാറ്റാനുള്ള അനുമതി നൽകിയില്ലെന്നും കുടുംബം വ്യക്തമാക്കി. വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ തട്ടി നിൽക്കുന്ന അവസ്ഥയിലായിരുന്നു നൗഷാദ്. ശസ്ത്രക്രിയ വൈകി, സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ തയ്യാറായില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതൽ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചു. കലക്ടറുടെ അനുമതി വേണമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞിരുന്നതെന്ന് നൌഷാദിൻ്റെ സഹോദരി പുത്രൻ ഷഫീഖ് പറഞ്ഞു. ആശുപത്രി മാറ്റാനുള്ള മുഴുവൻ സംവിധാനങ്ങളും ഒരുക്കിയെങ്കിലും അധികൃതർ തയ്യാറായില്ല. വേണ്ട ചികിത്സ ലഭിച്ചില്ലെന്ന് പരാതി പറഞ്ഞ തങ്ങളെ പ്രയാസപ്പെടുത്തുന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചതെന്നും ഷെഫീഖ് പറഞ്ഞു.

error: Content is protected !!