
തിരൂരങ്ങാടി : 1921 ലെ മലബാര്‍ സമരത്തിന്റെ 104-ാം വാര്‍ഷികാചരണം നാളെ തിരൂരങ്ങാടിയില്‍ വച്ച് നടക്കും. തിരൂരങ്ങാടി ആലി മുസ്ലിയാര്‍ മെമ്മോറിയല് ഹിസ്‌റ്റോറിക്കല്‍ ഗ്യാലറി യംഗ് മെന്‍സ് ലൈബ്രറിയില്‍ വച്ച് ഞായറാഴ്ച വൈകീട്ട് 4 മണിയോടെയാണ് വാര്‍ഷികാചരണം നടക്കുക. സമരത്തില്‍ രക്തസാക്ഷിത്വം വഹിച്ച സമര ഭടന്മാരുടെ പിന്‍ തുലമുറക്കാരെ ചടങ്ങില്‍ വച്ച് ആദരിക്കും.
ഖിലാഫത്ത് സമരനായകന്‍ മോഴിക്കുന്നത്ത് ബ്രഹ്‌മദത്തന്‍ നമ്പൂതിരിപാടിന്റെ മരുമകന്‍ എടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി, തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി, യംഗ് മെന്‍സ് ലൈബ്രറി പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടികെ അബ്ദുള്‍ റഷീദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് യംഗ് മെന്‍സ് ലൈബ്രറി സെക്രട്ടറി എംപി അബ്ദുള്‍ വഹാബ്, കണ്‍വീനര്‍ കെ മൊയ്തീന്‍ കോയ എന്നിവര്‍ അറിയിച്ചു.