വള്ളിക്കുന്നിൽ വിവാഹ ചടങ്ങിൽ നിന്ന് മഞ്ഞപ്പിത്തം ബാധിച്ചവർ 176, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

വള്ളിക്കുന്ന് : പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ദിവസം തോറും വർധിക്കുന്നു. ഇതു വരെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയതായി വിവരം ലഭിച്ചത് 176 പേരാണ്. കൊടക്കാട് പ്രദേശത്തുള്ളവരാണ് കൂടുതൽ. പരിസര പ്രദേശങ്ങളിൽ ഉള്ളവരും ഉണ്ട്. കൂടാതെ ചടങ്ങിൽ പങ്കെടുത്ത തിരൂരങ്ങാടി, മുന്നിയൂർ, നന്നംബ്ര എന്നിവിടങ്ങളിൽ ഉള്ളവർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. ചികിത്സയിൽ ഉള്ളവരിൽ ഒരാൾ കോഴിക്കോട് ആശുപത്രിയിൽ ആണ്.

ചേളാരി സ്മാർട്ട് ഓഡിറ്റോറിയത്തിൽ നടന്ന കൊടക്കാട് കൂട്ടു മുച്ചി സ്വദേശിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിതീകരിച്ചത്. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. കൂട്ടുമുച്ചി പ്രദേശത്ത് നടത്തിയ മെഡിക്കൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും അത്താണിക്കൽ കുടുംബാരോഗ്യ കേന്ദ്രവും കൊടക്കാട് കെ എം സി സി തന്മ ആതുര സേവന സംഘത്തൻ്റെയും സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ 350 ൽ അധികം പേർ പങ്കെടുത്തു. അന്നേ ദിവസം വിഹാഹത്തിൽ പങ്കെടുത്തവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ വൈസ് പ്രസിഡൻ്റ് മനോജ്കോട്ടാശ്ശേരി, ആരോഗ്യ സ്റ്റാഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ പി സിന്ധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ പി കെ തങ്ങൾ, രാജി കൽപാലത്തിങ്ങൾ, നിസാർകുന്നുമ്മൽ മെഡിക്കൽ ഓഫീർ ഡോ ശ്രീകുമാർ കെ പി,ഹെൽത്ത് ഇൻപെക്ടർ പി കെ സ്വപ്ന ഡോക്ടർമാരായ മുഹിദീൻ പി , ആയിഷ റസിയ, അനഘ പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഭയപ്പേടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പാലിക്കണമെന്നും ലക്ഷമുള്ളവർ സ്വയം ചികിത്സിക്കാതെ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ എല്ലാവരും അനുസരിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ അറിയിച്ചു.

error: Content is protected !!