Monday, August 31

Tag: Kodakkad

കൊടക്കാട് സ്വദേശിനിയായ 17 കാരിയെ കാണാതായി
Other

കൊടക്കാട് സ്വദേശിനിയായ 17 കാരിയെ കാണാതായി

പരപ്പനങ്ങാടി : പെൺകുട്ടിയെ കാണാതായതായി പരാതി. മണ്ണട്ടംപാറ കൊടക്കാട് കല്ലുങ്ങൽ വടക്കേപുരക്കൽ സുഭാഷിൻ്റെ മകൾ സുവിഷ്ണ (17) യെയാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം 7.30 ന് വീട്ടിൽ നിന്ന് പോയതാണ്. വീട്ടിൽ വഴക്കുണ്ടായതിനെ തുടർന്ന് വീട്ടിൽ നിന്നും പോയതാണ്. പിന്നീട് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. സഹോദരൻ പൊലീസിൽ പരാതി നൽകി....
കൊടക്കാട് പടിഞ്ഞാറേ പീടിയേക്കൽ അബ്ദു അന്തരിച്ചു
Obituary

കൊടക്കാട് പടിഞ്ഞാറേ പീടിയേക്കൽ അബ്ദു അന്തരിച്ചു

വള്ളിക്കുന്ന് കൊടക്കാട് പടിഞ്ഞാറേ പീടിയേക്കൽ പി പി അബ്ദു (73) അന്തരിച്ചു.ഭാര്യ, പരേതയായ നഫീസ. മക്കൾ: സുബൈദ, യൂസുഫ്, റഫീഖ്, നസീർ, യാസർ അറഫാത്ത്, റജീന.
കളിക്കുന്നതിനിടെ വിദ്യാർത്ഥി കിണറ്റിൽ വീണു; ട്രോമോ കെയർ പ്രവർത്തകർ രക്ഷപ്പെടുത്തി
Accident

കളിക്കുന്നതിനിടെ വിദ്യാർത്ഥി കിണറ്റിൽ വീണു; ട്രോമോ കെയർ പ്രവർത്തകർ രക്ഷപ്പെടുത്തി

വള്ളിക്കുന്ന് : പടക്കം പൊട്ടിച്ച് കളിക്കുന്നതിനിടെ കിണറ്റിൽ വീണ കുട്ടിയെ ട്രോമോ കെയർ വളണ്ടിയർമാർ രക്ഷപ്പെടുത്തി. കൊടക്കാട് കുന്ദംപള്ളി പഞ്ചായത്ത് കിണറിനടുത്ത് കുട്ടികൾ പടക്കം പൊട്ടിച്ച് കളിക്കുന്നതിനിടെ 13 വയസായ കുട്ടി വലിയപറമ്പിൽ നസീറിൻ്റ വീട്ടിലെ15 കോൽ താഴ്ചയുള്ള കിണറിലാൻ കുട്ടി വീണത്.സംഭവമറിഞ്ഞ് ഓടിയെത്തിയ ട്രോമാകെയർ ലീഡർ ഫവാസിൻ്റ നേതൃത്വത്തിൽ ckeകായ, ജാഫർ കൊടക്കാട് എന്നിവർ ചേർന്ന് നാട്ടുകാരുടെ സഹായത്താൽ കിണറ്റിലിറങ്ങി വടം കെട്ടി വലയും ഇറക്കി രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിത്സ തുടരുന്നു. രാത്രിയിലും രക്ഷാപ്രവർത്തനത്തിനിറങ്ങിയ ട്രോമാകെയർ വളണ്ടിയർമാരെ നാട്ടുകാർ അഭിനന്ദിച്ചു...
വള്ളിക്കുന്നിൽ വിവാഹ ചടങ്ങിൽ നിന്ന് മഞ്ഞപ്പിത്തം ബാധിച്ചവർ 176, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
Local news

വള്ളിക്കുന്നിൽ വിവാഹ ചടങ്ങിൽ നിന്ന് മഞ്ഞപ്പിത്തം ബാധിച്ചവർ 176, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

വള്ളിക്കുന്ന് : പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ദിവസം തോറും വർധിക്കുന്നു. ഇതു വരെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയതായി വിവരം ലഭിച്ചത് 176 പേരാണ്. കൊടക്കാട് പ്രദേശത്തുള്ളവരാണ് കൂടുതൽ. പരിസര പ്രദേശങ്ങളിൽ ഉള്ളവരും ഉണ്ട്. കൂടാതെ ചടങ്ങിൽ പങ്കെടുത്ത തിരൂരങ്ങാടി, മുന്നിയൂർ, നന്നംബ്ര എന്നിവിടങ്ങളിൽ ഉള്ളവർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. ചികിത്സയിൽ ഉള്ളവരിൽ ഒരാൾ കോഴിക്കോട് ആശുപത്രിയിൽ ആണ്. ചേളാരി സ്മാർട്ട് ഓഡിറ്റോറിയത്തിൽ നടന്ന കൊടക്കാട് കൂട്ടു മുച്ചി സ്വദേശിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിതീകരിച്ചത്. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. കൂട്ടുമുച്ചി പ്രദേശത്ത് നടത്തിയ മെഡിക്കൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും അത്താണിക്കൽ കുടുംബാര...
റിയാദിൽ വാഹനാപകടം; പരപ്പനങ്ങാടി സ്വദേശികളായ യുവതിയും കുട്ടിയും മരിച്ചു
Accident, Gulf

റിയാദിൽ വാഹനാപകടം; പരപ്പനങ്ങാടി സ്വദേശികളായ യുവതിയും കുട്ടിയും മരിച്ചു

റിയാദ് : സഊദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ റിയാദിനടുത്ത് അപകടത്തിൽപ്പെട്ട് കുട്ടിയടക്കം രണ്ട് പേർ മരിച്ചു. വള്ളിക്കുന്ന് കൊടക്കാട് ആലിൻ ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്സിനത്ത് (32), പരപ്പനങ്ങാടി ഉള്ളണം നോർത്ത് മുണ്ടിയൻകാവ് ചെറാച്ചൻ വീട്ടിൽ ഇസ്ഹാഖിന്റെയും ഫാത്തിമ റുബിയുടെയും മകൾ ഫാത്തിമ സൈശ (മൂന്ന്), എന്നിവരാണ് മരിച്ചത്. റിയാദിനടുത്ത് അൽ ഖാസിറയിലാണ് മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ജിദ്ദയിൽ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഇവരുടെ കാർ റിയാദിൽ നിന്ന് 350 കിലോ മീറ്റർ അകലെ അൽ ഖാസിറയിൽ മറിഞ്ഞാണ് അപകടം....
കൊടക്കാട് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Other

കൊടക്കാട് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വള്ളിക്കുന്ന് : കൊടക്കാട് എസ്റ്റേറ്റ് റോട്ടിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട് എസ്റ്റേറ്റ് റോഡ് ശാരദ നിലയത്തിൽ അഭിഷേക് കുമാർ (23) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ
ആലിൻ ചുവട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
Accident

ആലിൻ ചുവട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

പരപ്പനങ്ങാടി: ചേളാരി- ചെട്ടിപ്പടി റൂട്ടിൽ കൊടക്കാട് ആലിൻ ചുവട് കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7മണിയോടെ ആണ് അപകടം പരിക്കേറ്റ ആളുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല
കൊടക്കാട് സ്വദേശി മുംബൈയിൽ നിര്യാതനായി
Obituary

കൊടക്കാട് സ്വദേശി മുംബൈയിൽ നിര്യാതനായി

വള്ളിക്കുന്ന്: കൊടക്കാട് കിഴക്കെ മഹല്ല് മലയില്‍ കോയയുടെ മകന്‍ സെയ്തലവി (55) മുംബെയില്‍ വെച്ച് നിര്യാതനായി. ഖബറടക്കം ബുധനാഴ്ച്ച കാലത്ത് 7 മണിക്ക് കൊടക്കാട് കിഴക്കെ മഹല്ല് ഖബര്‍സ്ഥാനില്‍. ഭാര്യ:ആബിദ. മക്കള്‍: മുഹമ്മദ് സാലി മുബൈ, സഫീദ, മൈമൂന. മരുമക്കള്‍: മുഹമ്മദ് ഹാരിസ് ദേവതിയാല്‍, മുഹമ്മത് സലീം ചെട്ടിപ്പടി , ഹസീന. മാതാവ് :ബീപാത്തുമ്മ.സഹോദരര്‍: അഷറഫ്, സിദ്ധീഖ്, റിയാസ്, ജാബിര്‍. ...