Monday, August 31

പുഴയിൽ കാണാതായ പുതുപ്പറമ്പ് സ്വദേശിയുടെ മൃതദേഹം കിട്ടി

തിരൂരങ്ങാടി : പുഴയിൽ ഒഴുക്കിൽ പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. കുളിക്കുന്നതിനിടെ പുഴയിൽ ഒഴുക്കിൽ പെട്ട
പുതുപ്പറമ്പ് കാരാട്ടങ്ങാടി സ്വദേശി പയ്യനാട് മുഹമ്മദലി (44) യുടെ മൃതദേഹം കൂരിയാട് രാമൻ കടവിൽ നിന്നാണ് ഏതാനും മിനിട്ടുകൾക്ക് മുമ്പ് ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് വെന്നിയൂർ പെരുമ്പുഴയിൽ ഒഴുക്കിൽ പെട്ടത്. നീന്തുന്നതിനിടെ പുഴയിൽ ഒഴുക്കിൽ പെടുകയായിരുന്നു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/IaZnYZJu71N95A64AFiVCL

രണ്ട് ദിവസമായി തിരച്ചിൽ നടത്തിയെങ്കിലും ഇന്നാണ് കിട്ടിയത്.