Monday, August 31

യുവതിയുടെ വയറ്റില്‍ കത്രിക മറന്ന സംഭവത്തിൽ: മെഡിക്കൽ കോളേജ് ഭർത്താവിനെതിരെ പരാതി നൽകി

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടിങ്ങിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ പരാതിയുമായി മെഡിക്കല്‍ കോളേജ്.

ഡോക്ടര്‍മാരുടെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറഞാണ് യുവതിയുടെ ഭര്‍ത്താവിനെതിരെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പരാതി നല്‍കിയത്. കത്രിക രൂപത്തിലുള്ള ശസ്ത്രക്രിയ ഉപകരണം അടിവാരം സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ മറന്നു വെച്ച സംഭവത്തില്‍ മറ്റേതോ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവാകാമെന്ന വിശദീകരണമായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ ആദ്യം നല്‍കിയത്.

എന്നാല്‍ തെറ്റു പറ്റിയതായി ഡോക്ടര്‍മാര്‍ സമ്മതിക്കുന്ന വിഡിയോ പുറത്തു വന്നതോടെ ആശുപത്രി അധികൃതര്‍ പ്രതിരോധത്തിലായി.