Monday, August 31

പെരിന്തല്‍മണ്ണയില്‍ ആറ് മാസമായി അടഞ്ഞുകിടക്കുന്ന വീട്ടില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം ; ദുരൂഹത

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ആറു മാസമായി അടഞ്ഞുകിടക്കുന്ന വീട്ടില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പെരിന്തല്‍മണ്ണ തോട്ടക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശി ശരവണന്‍ ആണ് മരിച്ചത്. ഭാര്യയെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതോടെ പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

പെരിന്തല്‍മണ്ണ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അടഞ്ഞു കിടക്കുന്ന വീട്ടില്‍ ശരവണന്‍ എങ്ങിനെ എത്തിയെന്നതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്.