Monday, October 19

കോറാട് ക്ഷിരോത്പാദക സഹകരണ സംഘം മന്ത്രി ഉദ്ഘാടനം ചെയ്തു

കോറാട് ക്ഷിരോത്പാദക സഹകരണ സംഘം ഹജ്ജ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഒഴൂർ പഞ്ചായത്തിലെ കോറാട്, പുലിപ്പറമ്പ് എരനല്ലൂർ, കുറുവട്ടിശ്ശേരി,നാലിടവഴി,

ഓമച്ചപ്പുഴ എന്നിവിടങ്ങളിലെ ക്ഷീരകർഷകരുടെ ക്ഷീര വിപണനം എന്ന നീണ്ട കാലത്തെ സ്വപ്നമാണ് കോറാട് ക്ഷീരോത്പാദക സൊസൈറ്റി(മിൽമ)യുടെയും കേരള ക്ഷീരവികസന വകുപ്പിന്റെയും സഹകരണത്തോടെ യാഥാർത്ഥ്യമായത്.

കോറാട് ജി എം എൽ പി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ഒഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്ന പാലേരി അധ്യക്ഷത വഹിച്ചു. ഒഴൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്കർ കോറാട്, താനൂർ ബ്ലോക്ക് മെമ്പർ മൊയ്തീൻകുട്ടി, പഞ്ചായത്ത് മെമ്പർമാരായ സെലീന അഷറഫ്, പ്രമീള മാമ്പറ്റയിൽ, മൂസക്കുട്ടി, നോവൽ മുഹമ്മദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. സൊസൈറ്റിയുടെ ചീഫ് പ്രമോട്ടർ സൈതലവി മുക്കാട്ടിൽ സ്വാഗതവും താനൂർ ബ്ലോക്ക് ക്ഷീരവികസന ഓഫീസർ മഹേഷ് നന്ദിയും പറഞ്ഞു.