Wednesday, September 2

പിവൈഎസ് ലൈബ്രറി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

വേങ്ങര : പറപ്പൂര്‍ യുവജന സംഘം ലൈബ്രറിയുടെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നാസര്‍ പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മൂസ്ല എടപ്പനാട്ട് അധ്യക്ഷത വഹിച്ചു.

പ്രൊഫസര്‍ ഡോ.ഉമ്മര്‍ തറമ്മല്‍ ബഷീര്‍ അനുസ്മരണപ്രഭാഷണം നടത്തി. റിട്ട. സബ് കലക്ടര്‍ ഗംഗാധരന്‍ നായര്‍, റിട്ട. ബി.ഡി.ഒ കുഞ്ഞിതുട്ടി, ഫോക്കസ് ഐ.ടി.ഐ പ്രിന്‍സിപ്പള്‍ നിസാമുദ്ധീന്‍, ലൈബ്രറി ഭാരവാഹികളായ പാക്കട ബഷീര്‍, എടപ്പനാട്ട് മാനു, എം.സി സുബ്രഹ്‌മണ്യന്‍,ലൈബ്രറേറിയന്‍ അബ്ബാസ് അലി എന്നിവര്‍ സംസാരിച്ചു.