Thursday, September 3

മലപ്പുറം ജില്ലാ- ക്രോസ് കൺട്രി മത്സരം : കാവന്നൂർ സ്പോർട്സ് അക്കാദമി ജേതാക്കൾ

പരപ്പനങ്ങാടി :- 28-ാമത് മലപ്പുറം ജില്ലാ അത് ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ക്രോസ് കൺട്രി മത്സരത്തിൽ കാവനൂർ സ്പോർട്സ് അക്കാദമി ജേതാക്കളായി. ഐഡിയൽ കടകശ്ശേരി രണ്ടാം സ്ഥാനവും ആർ എം എച്ച്. എസ്. എസ്. മൂന്നാം സ്ഥാനവും നേടി. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ സ്കൂളിൽ വെച്ച് നടന്ന മത്സരം സ്കൂൾ മാനേജർ മുഹമ്മദ് അഷ്‌റഫ് ഫ്ലാഗ് ഓഫ് ചെയ്തു.

പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് മത്സരം സംഘടിപ്പിച്ചത്. പുരുഷൻമാരുടെ 10 കിലോമീറ്ററിൽ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിലെ ആദർശ് ഒന്നാം സ്ഥാനം നേടി. ജില്ലാ അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.കെ . രവീന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി പോലീസ് അഡീ. സബ് ഇൻസ്പെക്ടർ ജയദേവൻ വിജയികൾക്ക് ട്രോഫികൾ നൽകി. വാക്കേഴ്സ് ക്ലബ്ബ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കെ. നന്ദിയും അറിയിച്ചു. എ.സുരേഷ്, ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത്, അരവിന്ദൻ , മനോജ് ടി , എ.വി വിനോദ്, എന്നിവർ പ്രസംഗിച്ചു.