Thursday, October 15

പരപ്പനങ്ങാടിയില്‍ തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല ; പൊലീസ്

പരപ്പനങ്ങാടി : 2 ദിവസം മുന്‍പ് പരപ്പനങ്ങാടിയില്‍ തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പരപ്പനങ്ങാടി പോലീസ്. കഴിഞ്ഞ ദിവസമാണ് പരപ്പനങ്ങാടിയില്‍ ഏകദേശം 70 വയസ്സ് പ്രായം തോന്നിക്കുന്ന 165 സെ.മി ഉയരവും കറുത്ത തടിച്ച ഇയാള്‍ അപകടത്തില്‍പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചതായി പരപ്പനങ്ങാടി എസ്.ഐ റഫീഖ് അറിയിച്ചു.