Thursday, September 3

വിജയാരവം 2024 : ഉന്നത വിജയികളെയും പ്രതിഭകളെയും ആദരിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉന്നത വിജയികളെയും പ്രതിഭകളെയും ആദരിച്ചു. എന്‍ എം എം എസ് , എസ്എസ്എല്‍സി, പ്ലസ് ടു , പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ ദേശീയ കിക്ക് ബോക്‌സിങ് മെഡല്‍ ജേതാക്കളായ അദ്‌നാന്‍ കെ കെ, ആസിം സവാദ് ,ദേശീയ തയ്‌ക്കൊണ്ടോ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച ശ്രീനന്ദ, സംസ്ഥാന കലാ കായിക ശാസ്ത്ര മേളകളില്‍ മികച്ച നേട്ടം കൈവരിച്ചവര്‍ എന്നിവരെയാണ് ആദരിച്ചത്. പരിപാടി തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

ഡിവൈഎസ്പി ബെന്നി മുഖ്യാതിഥിയായി തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ കെ ടി ശ്രീനിവാസന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലെടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പാലക്കല്‍ ബാവ, സുഹ്‌റാബി സി പി, സോനാ രതീഷ്, പിടിഎ പ്രസിഡണ്ട് റഷീദ് ഓസ്‌കര്‍ ,എസ് എം സി ചെയര്‍മാന്‍ അബ്ദുല്‍റഹീം പൂക്കത്ത് അധ്യാപകരായ ഫസല്‍. കെ, ഇസ്മായില്‍ പൂക്കയില്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. പ്രിന്‍സിപ്പിള്‍ ലിജി ടീച്ചര്‍ സ്വാഗതവും എച്ച് എം മിനി ടീച്ചര്‍ നന്ദിയും പറഞ്ഞു.