Wednesday, October 28

എ.ആര്‍.നഗറില്‍ നിന്നും കാണാതായ മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എ.ആര്‍.നഗര്‍ : കൊടുവായുരില്‍ കാണാതായ മധ്യവയസ്‌കനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേരത്തുപറമ്പില്‍ രവി (47) യെയാണ് കൊടുവായൂര്‍പാടം തോട്ടില്‍ മാരാത്ത് കടവിനടുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെറിയ മാസികാസ്വാസ്ഥ്യമുള്ള ഇയാളെ ശനിയാഴ്ച രാവിലെ മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരൂരങ്ങാടി പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പിന്നീട് തിരൂരങ്ങാടി താലൂക്കാശൂപത്രിയിലെ പരിശോധനക്കു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പിതാവ്: പരേതനായ ചേരത്തുപറമ്പില്‍ ചിന്നന്‍. മാതാവ്: ശാന്തകുമാരി. സഹോദരന്‍: ശ്രീധരന്‍.