Monday, August 31

ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയത് കൂറ്റൻ മലമ്പാമ്പ്; ആദ്യം കണ്ടത് കുളിക്കാനെത്തിയവർ

കൊച്ചി : കോതമംഗലത്ത് ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ കൂറ്റൻ മലമ്പാമ്പിനെ രക്ഷപ്പെടുത്തി. കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിനു സമീപത്തെ കുളിക്കടവിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ കുളക്കാനെത്തിയ പ്രദേശവാസികളാണ് പാമ്പിനെ ആദ്യം കണ്ടത്.

കുട്ടമ്പുഴ ഫോറസ്ററ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഫോറസ്ററ് ഉദ്യോഗസ്ഥനായ ഷൈൻ ഉൾപ്പെടെയുള്ള വനപാലക സംഘമെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി. പെൺ ഇനത്തിൽ പെട്ടതും 15 കിലോയോളം തൂക്കം വരുന്നതുമായ പാമ്പിനെ വനത്തിൽ തുറന്നുവിടും.