Monday, August 31

ആധാർ ഉള്ള കുട്ടികൾ കുറവ്: ആശങ്കയിൽ അദ്ധ്യാപകർ

തിരുവനതപുരം : അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനമായ ജൂൺ 10ന് ശരിയായ ആധാർ രേഖ (യുഐഡി) ഉള്ള കുട്ടികളുടെ എണ്ണം മാത്രമേ തസ്തിക നിർണയത്തിന് പരിഗണിക്കുകയൊള്ളു എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയതോടെ സ്കൂൾ അധികൃതരും അദ്ധ്യാപകരും ആശങ്കയിൽ. മാസങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് പോലും ഇതുവരെ ആധാർ ലഭിച്ചിട്ടില്ല. പ്രവേശനം ലഭിക്കാൻ ആധാർ നിർബന്ധമല്ലെങ്കിലും തസ്തിക നിർണയത്തിന് പരിഗണിക്കാൻ യുഐഡി നിർബന്ധമാണ്. ഇതുമൂലം അർഹമായ തസ്തികകൾ പോലും നഷ്ടമാകുമെന്ന് അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു.