Friday, October 16

തേങ്ങയിടുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് പന്താരങ്ങാടി സ്വദേശി മരിച്ചു

തിരൂരങ്ങാടി: തേങ്ങ ഇടുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു.

തൃക്കുളം പന്താരങ്ങാടി പരേതനായ മേപ്പറമ്പത്ത് തുപ്രൻ മകൻ മഹേഷ് ബാബു (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ പന്താരങ്ങാടി കണ്ണാടിത്തടത്ത് തെങ്ങിൽ കയറി തേങ്ങ ഇടുന്നതിനിടെ തെങ്ങിൽ നിന്ന് വീഴുകയായിരുന്നു. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.
ഭാര്യ : രജനി, മക്കൾ : ആദർഷ്, അർദ്ര
സംസ്ക്കാരം ചടങ്ങുകൾ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ