Tuesday, April 28

Tag: പന്താരങ്ങാടി

പരിസ്ഥിതി സംരക്ഷണത്തിൽ മാതൃകയായി പന്താരങ്ങാടി എ എം എൽ പി സ്കൂൾ
Other

പരിസ്ഥിതി സംരക്ഷണത്തിൽ മാതൃകയായി പന്താരങ്ങാടി എ എം എൽ പി സ്കൂൾ

തിരൂരങ്ങാടി :പരിസ്ഥിതി സംരക്ഷണത്തിൽ മാതൃകയായി പന്താരങ്ങാടി എ എം എൽ പി സ്കൂൾ കടലുണ്ടിപ്പുഴ തീര ശുചീകരണവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും (KSCSTE) കേന്ദ്ര പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സംയുക്തമായി നടപ്പിലാക്കുന്ന പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ (EEP) ഭാഗമായി പന്താരങ്ങാടി എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ പന്താരങ്ങാടിയിലെ പ്രധാന ജലസ്രോതസ്സായ കടലുണ്ടിപ്പുഴ തീര ശുചീകരണവും ബോധവൽക്കരണവും നടത്തി.രണ്ടാം വാർഡ് കൗൺസിലർ ശ്രീമതി അസ്ലി മൂസ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി വനജ ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണെന്നും, കുട്ടികൾ പരിസ്ഥിതി സൗഹൃദ ശീലങ്ങൾ വളർത്തിയെടുത്ത് സമൂഹത്തിൽ സുസ്ഥിരതയുടെ അംബാസഡർമാരായി മാറണമെന്നും ഹെഡ്മിസ്ട്രസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. തുടർന്ന് നട...
Accident

തേങ്ങയിടുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് പന്താരങ്ങാടി സ്വദേശി മരിച്ചു

തിരൂരങ്ങാടി: തേങ്ങ ഇടുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. തൃക്കുളം പന്താരങ്ങാടി പരേതനായ മേപ്പറമ്പത്ത് തുപ്രൻ മകൻ മഹേഷ് ബാബു (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ പന്താരങ്ങാടി കണ്ണാടിത്തടത്ത് തെങ്ങിൽ കയറി തേങ്ങ ഇടുന്നതിനിടെ തെങ്ങിൽ നിന്ന് വീഴുകയായിരുന്നു. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.ഭാര്യ : രജനി, മക്കൾ : ആദർഷ്, അർദ്രസംസ്ക്കാരം ചടങ്ങുകൾ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ...
Obituary

സമസ്ത പ്രസിഡന്റ് ജഫ്രി തങ്ങളുടെ ഭാര്യാപിതാവ് അന്തരിച്ചു

തിരൂരങ്ങാടി: പന്താരങ്ങാടി പതിനാറുങ്ങൽ സ്വദേശി സയ്യിദ് ഫള്ൽ ജമലുല്ലൈലി കുഞ്ഞി തങ്ങൾ (90) അന്തരിച്ചു. സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ ഭാര്യ പിതാവാണ്. ഖബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് പന്താരങ്ങാടി ജുമാ മസ്ജിൽ.  ഭാര്യമാർ: പരേതയായ സയ്യിദത്ത് ശരീഫ ഇമ്പിച്ചി ബീവി ജിഫ്രി. മക്കൾ: സയ്യിദ് ഹസൻ ജമലുല്ലൈലി മുല്ലക്കോയ തങ്ങൾ. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി. സയ്യിദ് ഉമ്മർ കോയ ജമലുല്ലൈലി. സയ്യിദ് ഹൈദറോസ് ജമലുല്ലൈലി. സയ്യിദ് അലവി ജമലുല്ലൈലി. സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി (ചെന്നൈ). സയ്യിദ് നൂറുദ്ദീൻ ജമലുല്ലൈലി (ചെന്നൈ). സയ്യിദത്ത് ഫാത്തിമ മുത്തുബീവി. സയ്യിത്ത് സുഹ്റ ബീവി. സയ്യിദത്ത് ആയിഷ ബീവി. സയ്യിദത്ത് അസ്മാ ബീവി. മരുമക്കൾ: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ ജമലുല്ലൈലി (കരിപറമ്പ്). സയ്യിദ് ഹാശിം ബൽഫഖീ (വേങ്ങര). സയ്യിദത്ത്കുഞ്ഞി ബീ...
Crime

ലഹരി വില്പനയെ കുറിച്ച് വിവരം നൽകിയതിന് വീട്ടിൽ കയറി അക്രമം കാണിച്ചു; 4 പേർ പിടിയിൽ

തിരൂരങ്ങാടി : ലഹരിവസ്തുക്കളുടെ വിൽപനയെക്കുറിച്ചു പൊലീസിൽ വിവരമറിയിച്ചതിൽ പ്രകോപിതരായി വീട്ടിൽക്കയറി ആക്രമിച്ചു കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ നാലു പേർ അറസ്‌റ്റിൽ. പാലത്തിങ്ങൽ പള്ളിപ്പടി സ്വദേശി പൂച്ചേങ്ങൽ കുന്നത്ത് അമീൻ, മമ്പുറം സ്വദേശി കോയിക്കൻ ഹമീദ്, മമ്പുറം ആസാദ് നഗർ സ്വദേശികളായ അരീക്കാട് മുഹമ്മദലി, മറ്റത്ത് അബ്ദുൽ അസീസ് എന്നിവരെയാണു സിഐ ബി.പ്രദീപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പന്താരങ്ങാടി പള്ളിപ്പടിയിലെ പാണഞ്ചേരി അബ്ദുൽ അസീസി ന്റെ മകൻ അസീം ആസിഫിനെയാണു വീട്ടിൽക്കയറി ആക്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ച യാണ് സംഭവം. ലഹരി ഉപയോഗവും വിൽപനയും കുറിച്ച് ആസിഫും കൂട്ടരും പരാതി നൽകിയതിനെ തുടർന്ന് പോലീസ് പരിശോധന നടത്തിയിരുന്നു. ഇത് ചോദിക്കാൻ വേണ്ടി അമീനും സുഹൃത്തുക്കളും വീട്ടിലെത്തി ഭീകരാന്തരീക്ഷം ഉണ്ടാക്കി എന്നാണ് പരാതി. കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ...
Obituary

കടലുണ്ടിപ്പുഴയിൽ പന്താരങ്ങാടി സ്വദേശി മുങ്ങി മരിച്ചു

തിരൂരങ്ങാടി : കടലുണ്ടിപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. പന്താരങ്ങാടി പാറപ്പുറം സ്വദേശി വലിയ പീടിയേക്കൽ മൂസയുടെ മകൻ യാസിർ (33) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30 നാണ് സംഭവം. കരിപറമ്പ് അരീപ്പാറക്ക് അടുത്ത് കടലുണ്ടിപ്പുഴയിൽ കല്ലുംകടവ് കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയതായിരുന്നു. പുഴയിൽ നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. സുഹൃത്തുക്കൾ തിരച്ചിൽ നടത്തി മുങ്ങി എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്, ആയിഷാബി. സഹോദരങ്ങൾ: അഫ്സൽ, ജംഷീറ, ഫാസിൽ...
error: Content is protected !!