Monday, October 19

കടല തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുകാരൻ മരിച്ചു

വേങ്ങര: കറിയിലെ കടല തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുകാരൻ മരിച്ചു. കണ്ണമംഗലം ചെങ്ങാനി കാരാട്ടാലുങ്ങൾ വെല്ലക്കാടൻ അബ്ദുൽ മുനീറിൻ്റെ മകൻ മുഹമ്മദ് റസാൻ (2) ആണ് മരിച്ചത്. രാവിലെ 8.30 ന് ആണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടയിൽ കറിയിലെ കടല തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസ്സം ഉണ്ടാകുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേങ്ങര പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടം ചെയ്തു. കബറടക്കി.